സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് നിബന്ധനകള്‍ നല്‍കിക്കൊണ്ടുള്ള പോലീസ് നോട്ടീസിനെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന് അംഗം പി.മോഹന്‍ദാസ്. നോട്ടീസ് വായിച്ച അദ്ദേഹം നടപടി ക്രൂരമായ ഒന്നാണെന്ന് വിലയിരുത്തി.
നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക് പോകുന്ന ഭക്തര്‍ ആറ് മണിക്കൂറിനുള്ളില്‍ തിരികെ നിലയ്ക്കലിലെത്തണമെന്നാണ് പോലീസ് നോട്ടീസ്. കൂടാതെ കൂട്ടമായി നിന്ന് പ്രാര്‍ത്ഥിക്കുകയോ ശരണം വിളിക്കുകയോ ചെയ്യരുതെന്നും നോട്ടീസില്‍ പറയുന്നു. ഇതിന് പുറമെ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നോട്ടീസില്‍ പറയുന്നു.
ഇത് വളരെ ക്രൂരമായ നടപടിയാണെന്നും ഇതിനെപ്പറ്റി അധികൃതരോട് സംസാരിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞു.
അതേസമയം സന്നിധാനത്ത് നിരോധനാജ്ഞയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞ ദുരുപയോഗം ചെയ്യാന്‍ സാധിക്കുമെന്നും ആ രീതിയില്‍ ചില പോലീസുകാര്‍ പെരുമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഓച്ചിറയില്‍ നിന്നും വന്ന ചില ഭക്തര്‍ക്ക് നാമജപം നടത്താനുള്ള അവകാശം പോലീസ് നിഷേധിച്ചതായി തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ കാല്‍നടയായിട്ടായിരുന്നു വന്നത്. പോലീസിന്റെ ഈ നടപടി മൂലം ഭക്തരുടെ വിശ്വാസത്തിന് മുറിവേറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post