നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം . തിരുവനന്തപുരത്തും തൃശൂരും തക്കലയിലുമാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചുവെന്ന ആരോപണമുന്നയിച്ച് പ്രതിഷേധം നടന്നത് .
ബിജെപി ജില്ലാ പ്രസിഡന്റ് എസ സുരേഷിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്രിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ എസ്പിയുടെ കോലം കത്തിച്ചു . തമിഴ്നാട് അതിര്‍ത്തി പ്രദേശമായ തക്കലയിലും യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു . കേരളത്തില്‍ നിന്നുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ തടഞ്ഞായിരുന്നു പ്രതിഷേധം . അവിടെനിന്നും തിരുവനന്തപുരത്തേക്ക് വന്ന ഒരു ബസ്സും, നാഗര്കോവിലെക്ക് പോയ രണ്ടു കെ.എസ്.ആര്.ടി.സി ബസുകളും തടഞ്ഞു .
തൃശ്ശൂരില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കും മാര്‍ച്ച് നടത്തി . പോലീസ് പ്രതിഷേധക്കാരെ ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു .
Discussion about this post