ജലവിഭവ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം തന്നെ വേദനിപ്പിച്ചെന്ന് മാത്യു ടി തോമസ് .
രാജിവെയ്ക്കണമെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഇതുവരെ ലഭിച്ചട്ടില്ല . സംഘടന തീരുമാനം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ് . തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് ഇടതുപക്ഷ രീതിയ്ക്ക് യോജിക്കാത്ത തീരുമാനമാണ് . നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കി . കുടുംബത്തെയും തന്നെയും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു . തിരുവനന്തപുരത്ത് എത്തിയതിന് ശേഷം തീരുമാനം കൈക്കൊള്ളുമെന്നു മാത്യൂ ടി തോമസ് വ്യക്തമാക്കി .
ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ച് മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് മാത്യു. ടി.തോമസ് അറിയിച്ചതായി ഡാനിഷ് അലി വ്യക്തമാക്കി. പാർട്ടിയിൽ ഭിന്നസ്വരങ്ങൾ ഉണ്ടാകുമെങ്കിലും ജെ.ഡി.എസ് ഒരിക്കലും പിളർപ്പിലേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post