തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. സന്നിധാനത്തെ യതീഷ് ചന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മാര്‍ച്ച്. നിലയ്ക്കലില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്ന് ബി.ജെ.പി ആരോപിക്കുന്നു. രാവിലെ 11 മണിക്ക് തേക്കിന്‍കാടി മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.
അതേസമയം പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്ന് പിണറായി വിജയന് പറയുന്നു. കേന്ദ്ര മന്ത്രിയെന്ന ആദരവും ബഹുമാനവും നല്‍കിക്കൊണ്ടാണ് യതീഷ് ചന്ദ്ര സംസാരിച്ചതെന്നും പിണറായി പറഞ്ഞു.
ഇന്ന് നടക്കുന്ന മാര്‍ച്ച് കൂടാതെ ക്ലിഫ് ഹൗസിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും അദ്ദേഹത്തെ എത്രുയം വേഗം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് നടത്തുന്നത്.
Discussion about this post