ആഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ദുബായ് സര്‍ക്കാര്‍ അനുമതി നല്കി . ഇത് സംബന്ധിച്ച് ദുബായ് നീതിന്യായ മന്ത്രാലയം ഉത്തരവ് ഇറക്കി . ഒരാഴ്ചയ്ക്കകം മിഷേലിനെ ഇന്ത്യയിലേക്ക് എത്തിക്കും . 2017 മുതലാണ് ഇന്ത്യയിലേക്ക് മിഷേലിനെ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചത് .
ദുബായ് സുപ്രീംക്കോടതിയില്‍ നാട്കടത്തുന്നതിനെതിരെ ക്രിസ്ത്യന്‍ മിഷേല്‍ സംസര്പ്പിച്ച ഹര്‍ജ്ജി നവംബര്‍ 19 ന് തള്ളിയിരുന്നു . നിയമനടപടികള്‍ പൂര്‍ത്തിയാക്കാനും നാടുകടത്തിലിനുള്ള നടപടി ഊര്‍ജ്ജിതമാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഏതാനും ദിവസമായി ദുബായിലുണ്ട് .
ഇന്ത്യയിലെത്തുന്ന മിഷേലിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഡല്‍ഹി പട്യാല ഹൗസ് ഹോടതിയില്‍ ഹാജരാക്കി . തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും .
Discussion about this post