ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി കെ സുരേന്ദ്രനെ ജയിലില്‍ ഇട്ടതില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള .
നിയമത്തിന്റെ ബാലപാഠം അറിയുന്ന ഒരാളും സുരേന്ദ്രന്റെ കേസില്‍ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറയില്ല . സര്‍ക്കാര്‍ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് . വര്‍ദ്ധിത വീര്യത്തോടെയാണ് സുരേന്ദ്രന് ജയിലിനു പുറത്തേക്ക് വരുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു .
ബിജെപിയില്‍ ഗ്രൂപ്പ് വഴക്കില്ല . അത്തരം പ്രചാരണങ്ങള്‍ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും ശ്രീധരന് പിള്ള പറഞ്ഞു .
Discussion about this post