പിറവം പള്ളി തര്‍ക്കകേസില്‍ സുപിം കോടതി വിധി നടപ്പാക്കാതിരിക്കാനുള്ള കാരണം നിരത്തി പോലിസ് ഹൈക്കോടതിയില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിറവം പളളിയില്‍ വിശ്വാസികള്‍ ജീവത്യാഗം ചെയ്യുന്ന സാഹചര്യം ഉണ്ടായതിനാല്‍ പോലിസ് തന്ത്രപരമായി പിന്മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രഹസ്യാന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്നൊരുക്കങ്ങള്‍ നടത്തിയാണ് വിധി നടപ്പിലാക്കാന്‍ പോലിസ് എത്തിയത്.സ്ത്രീകള്‍ ഉള്‍പ്പെടെ ആത്മഹത്യ ശ്രമം നടത്തിയതിനാല്‍ തന്ത്രപരമായി പിന്‍വാങ്ങേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിനു പിന്നാലെ കലക്ടര്‍ എസ് പി ഉള്‍പ്പെടെ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇന്നലെ പള്ളി ഓറ്ത്തഡോക്സ് വിഭാഗത്തിന് ആരാധനക്കായി വിട്ടു നല്‍കണമെന്ന സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ പോലിസ് പള്ളിയില്‍ എത്തിയിരുന്നു. എന്നാല്‍ വിശ്വാസികളുടെ എതിര്‍പ്പ് മൂലം പോലിസ് പിന്മാറുകയായിരുന്നു. പള്ളി വിട്ടു നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് യാക്കോബായ വിഭാഗം. പോലിസ് ഹൈക്കോടതിയില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്കാന് കപടനാടകം നടത്തുകയായിരുന്നുവെന്ന ആരോപണവുമായി ഓര്‍ത്തഡോക്സ് വിഭാഗവും രംഗത്തെത്തിയിരുന്നു.
Discussion about this post