പ്രളയത്തിന് ശേഷം കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് പദ്ധതി പാളിയെന്ന് സമ്മതിക്കാതെ സര്‍ക്കാര്‍. പല സ്ഥലങ്ങളിലും ഒരു രൂപ പോലും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എന്നാല്‍ ക്രൗഡ് ഫണ്ടിംഗിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
പ്രളയത്തില്‍ തകര്‍ന്ന വിദ്യാലയങ്ങള്‍, വീടുകള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കാണ് ക്രൗഡ് ഫംണ്ടിംഗില് പ്രാധാന്യം നല്‍കിയിട്ടുള്ളത്. കൂടാതെ കന്നുകാലികള്‍, താറാവ്, കോഴി എന്നിവയെ നഷ്ടപ്പെട്ടവര്‍ക്കും സഹായം ക്രൗഡ് ഫണ്ടിംഗ് വഴി നല്‍കുന്നതായിരിക്കും. എന്നാല്‍ പലയിടങ്ങളിലും ഒരു രൂപ പോലും സര്‍ക്കാരിന് ക്രൗഡ് ഫണ്ടിംഗ് വഴി നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല.
കൊല്ലത്തെ റോസ്മല യു.പി.സ്കൂള്‍ പുതുക്കി പണിയാന്‍ വേണ്ടി ലഭിച്ചത് വെറും ആയിരത്തി അറുനൂറ് രൂപയാണ്. അതേസമയം എറണാകുളം പുത്തന്‍വേലിക്കര എല്‍.പി.സ്കൂള്‍ പുനര്‍നിര്‍മ്മിക്കാനായി ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
വരും ദിവസങ്ങളില്‍ ക്രൗഡ് ഫണ്ടിംഗിന് മികച്ച പ്രതികരണം ലഭിക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
Discussion about this post