സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്‍.എസ്.എസിന്റെ മറുപടി. നിരീശ്വരവാദികള്ക്കെതിരാണ് എന്‍.എസ്.എസ് എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ആര്.എസ്.എസ് എന്‍.എസ്.എസിനെ തങ്ങളുടെ തൊഴുത്തില്‍ കെട്ടുകയാണെന്ന് കോടിയേരി ബാലകൃഷ്ണന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോടിയേരിയുടെ പരാമര്‍ശം എന്‍.എസ്.എസിനെക്കുറിച്ചുള്ള അജ്ഞതയാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി ഒരു മതേതര നിലപാടാണ് എന്‍.എസ്.എസ് എന്നും കൈക്കോണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് സ്വന്തം തെറ്റുകളാണ് തിരുത്താന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post