വനിതാ ശക്തികരണത്തിനായുള്ള ഫണ്ട് വനിതാ മതിലിനായി ഉപയോഗിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഹൈക്കോടതി. പ്രളയദുരിതാശ്വാസത്തിനാണോ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പ്രകൃതിദുരന്തം ഉണ്ടായ സാഹചര്യത്തില്‍ ഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാറിന്റെ മുന്‍ഗണന എന്താണെന്ന് കോടതി ചോദിച്ചു. ? വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുപ്പടെയുള്ള ഇത്തരം മാറ്റി വച്ച തുകകള്‍ പ്രകൃതിദുരന്തത്തിനായി മാറ്റണമായിരുന്നുവെന്നും കോടതി പറഞ്ഞു. 50 കോടി രൂപ വനിതാ ശാക്തികരണത്തിനും അതിക്രമം തടയുന്നതിനുമായി ബജറ്റില്‍ മാറ്റിവച്ചിരുന്നുവെന്നും, വനിത മതില് അത്തരത്തിലുള്ള പദ്ധതിയുടെ ഭാഗമാണെന്നും ആയിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. അപ്പോഴാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയത്. കഴിയുന്നത്ര തുക പുനരുദ്ധാരണത്തിനായാണ് വിനിയോഗിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ചിലവാകുന്ന തുകയുടെ കണക്കുകള്‍ പരിപാടിയ്ക്ക് ശേഷം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നുവെന്നും, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ട സമയത്ത് നടത്തുന്ന വനിത മതില് അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയുളഌഹര്ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിലെ പ്രളയബാധിതരാണോ അതോ വനിതാ മതിലാണോ സര്‍ക്കാരിന് വലുതെന്ന് ഹൈക്കോടതി ഇന്നലെയും സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇക്കാര്യ ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം.
വനിതാ മതില് പരിപാടിക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പി.കെ.ഫിറോസ് ഹര്‍ജി നല്‍കിയത്. പ്രളയത്തിന് ശേഷം സര്‍ക്കാര്‍ ദുരിതാശ്വാസത്തിനായി നടത്തി വരുന്ന പദ്ധതികളെപ്പറ്റിയും മറ്റും പൊതുജനങ്ങളെ അറിയിക്കാനായി പത്രങ്ങളില്‍ പരസ്യം നല്കണമെന്നുള്ള പൊതുതാല്പര്യം ഹര്‍ജികളില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പരസ്യം ചെയ്യാന്‍ പണം ഇല്ലായെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
അതേസമയം വനിതാ മതില് പരിപാടിയുടെ പ്രചരണത്തിന് വേണ്ടി കോടികള്‍ ചിലവഴിക്കുന്നുണ്ടെന്ന് ഹര്ജിക്കാരന് വാദിക്കുന്നു. വനിതാ മതിലിന് ചിലവഴിക്കുന്ന തുക എത്രയാണെന്നും അത് ഏത് വകുപ്പില്‍ നിന്നും ചിലവഴിക്കുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വനിതാ മതിലില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
Discussion about this post