കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത്തിനെതിരെ പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ.എം.എസ് സ്വാമിനാഥന് . രാഷ്ട്രീയലാഭത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ലെന്ന് അദ്ദേഹം അഭിപ്രായപെട്ടു .
തെരഞ്ഞെടുപ്പില്‍ വിജയിച്ച മധ്യപ്രദേശ് , രാജസ്ഥാന് ,ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷികവായ്പകള്‍ കോണ്‍ഗ്രസ് എഴുതിത്തള്ളിയ പശ്ചാത്തലത്തിലാണ് സ്വാമിനാഥന്റെ പ്രതികരണം .
കാലവര്‍ഷവും വിപണിയുമാണ് ചെറുകിട കര്‍ഷകരെ ബാധിക്കുന്ന നിര്‍ണായകഘടകങ്ങള്‍ . കാര്‍ഷിക പ്രതിസന്ധി എന്നത് മറ്റൊരു പ്രതിസന്ധിയാണ് . സാമ്പത്തികമായി നടപ്പാക്കാന്‍ സാധിക്കാത്ത നയങ്ങളെ തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രമായി രാഷ്ട്രീയ നേതാക്കള്‍ പ്രോത്സാഹിപ്പിക്കരുത് . കാര്‍ഷികമേഖലയെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനും , ലാഭകരമാക്കാനുള്ള നടപടികളാണ് സര്‍ക്കാരുകള്‍ ആത്യന്തികമായി സ്വീകരിക്കേണ്ടത് .
കാര്‍ഷിക കടം എഴുതി തള്ളുന്നത് സ്ഥിരം ഏര്‍പ്പാടാക്കരുത് . കര്‍ഷകര്‍ അത്രയധികം പ്രതിസന്ധിയില്‍ ആണെങ്കില്‍ മാത്രമേ അത്തരമൊരു നയം സ്വീകരിക്കാവൂ അദ്ദേഹം വ്യക്തമാക്കി .
കര്‍ഷക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനം വഴി സര്‍ക്കാരുകള്‍ക്ക് 59,100 കോടി മുതല്‍ 62,100 കോടിവരെയാണ് സാമ്പത്തിക ബാധ്യത . ഇത് ചൂണ്ടിക്കാട്ടിയാണ് കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുന്നത് കാര്‍ഷിക നയത്തിന്റെ ഭാഗമാക്കരുതെന്ന് സ്വാമിനാഥന് അഭിപ്രായപ്പെട്ടത്
Discussion about this post