ജനുവരി 15ന് തുടങ്ങുന്ന അര്‍ദ്ധ കുംഭമേളയില്‍ ഇത്തവണ കഞ്ചാവിനും ഭാംഗിനും വിലക്കുണ്ടാകില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. മതപരമായ വിശ്വാസമായത് കൊണ്ടാണ് വിലക്കേര്പ്പെടുത്താത്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. തങ്ങളുടെ സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കാനാഗ്രഹിക്കുന്നില്ലായെന്ന് സംസ്ഥാന മന്ത്രിയായ നന്ദ് ഗോപാല്‍ ഗുപ്ത പറഞ്ഞു. കഞ്ചാവും ഭാംഗയും അര്‍പ്പിക്കുന്നത് ഒരു വിശ്വാസമായാണ് കുംഭ മേളയ്ക്ക് വരുന്ന ഭക്തര്‍ കാണുന്നത്.
55 ദിവസം നീണ്ട് നില്ക്കുന്ന അര്‍ദ്ധ കുംഭമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളയാളുകള്‍ എത്തുന്നതായിരിക്കും. ഇവര്‍ ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്നത സ്ഥാനത്ത് സ്നാനം നടത്തുന്നതുമായിരിക്കും.
കുംഭ മേളയ്ക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഏകദേശം 15 കോടി ഭക്തര്‍ വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഭക്തരുടെ സഞ്ചാരത്തിനും, താമസത്തിനും, ഭക്ഷണത്തിനും, വാഹനങ്ങളുടെ പാര്‍ക്കിംഗിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.
Discussion about this post