ശബരിമലയിലെ നടയടയ്ക്കാന്‍ തന്ത്രിക്കെന്തധികാരമുണ്ടെന്ന് മന്ത്രി ഇ.പി.ജയരാജന് ചോദിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് കനകദുര്‍ഗ, ബന്ദു എന്നീ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമല നട തന്ത്രി അടയ്ക്കുകയായിരുന്നു. ഈ നടപടി കോടതിയലക്ഷ്യമാണെന്നും ഇ.പി.ജയരാജന് പറഞ്ഞു. വിധിയെ വെല്ലുവിളിക്കാനുള്ള അവകാശം തന്ത്രിക്കില്ലെന്നും ജയരാജന് പറഞ്ഞു. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ട ഘട്ടം വന്നാല്‍ അത് സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യുവതികള്‍ക്ക് സുരക്ഷ നല്‍കിയതെന്നും അത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം കോടതി വിധിയെപ്പറ്റിയും സ്ത്രീ സ്വാതന്ത്ര്യം, അവകാശം എന്നിവയെപ്പറ്റിയും ആണെന്നും ജയരാജന് പറഞ്ഞു.
Discussion about this post