അഗസ്ത്യാര്‍കൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറാന്‍ സ്ത്രീകളും തയ്യാറെടുക്കുന്നു. അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകള്‍ക്കും ട്രെക്കിംഗ് നടത്താമെന്ന ഹൈക്കോടതി വിധി ഇന്ന് നടപ്പിലാക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.
100ല്‍ പരം സ്ത്രീകള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പാസ് നേടിയിട്ടുണ്ട്. പ്രതിരോധ വക്താവ് ധന്യ സനലാണ് ആദ്യദിനത്തില്‍ മല കയറുന്ന ഏക വനിത. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ അഗസ്ത്യമല കയറാന്‍ എത്തുന്നുണ്ട്.
അതേസമയം സ്ത്രീകള്‍ മലകയറുന്നതിനെതിരെ ബോണക്കാട് ആദിവാസികള്‍ പ്രതിഷേധ യജ്ഞം സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ മല കയറുന്നതില്‍ കാണി വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും കോടതി വിധി ഉള്ളതിനാല്‍ തടയില്ല എന്ന നിലപാടിലാണ് വനംവകുപ്പ്.
അന്വേഷി, വിംഗ്സ്, പെണ്ണൊരുമ തുടങ്ങിയ സംഘടനകളിലെ പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സ്ത്രീകള്‍ക്കും മല കയറാമെന്ന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്.
Discussion about this post