മലപ്പുറം: ആചാരം ലംഘിച്ച് ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കെതിരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം. ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗ ഇന്ന് പുലര്‍ച്ചെയാണ് പെരുന്തല്‍മണ്ണയിലെ വീട്ടിലെത്തിയത്. വീട്ടില്‍ തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി കനകദുര്‍ഗ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെവച്ചാണ് കനകദുര്‍ഗയ്ക്കെതിരെ വിശ്വാസികള്‍ നാമജപ പ്രതിഷേധം നടത്തുന്നത്.
ഭര്‍ത്തൃ വീട്ടില്‍ പോലിസിനൊപ്പമെത്തിയ കനക ദുര്‍ഗ്ഗ ഭര്‍ത്താവിന്റ അമ്മയെ മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് വിശ്വാസി സംഘടനാ പ്രവര്ത്തകര്സംഘടിച്ച് ആശുപത്രിയില്‍ നാമജപം നടത്തിയത്. ഇതിനിടയില്‍ നാമജപം മുഴക്കിയ ആളെ അകാരണമായി പോലിസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. മുഷ്ടി ചുരുട്ടി പ്രതിഷേധം നടത്തുന്നയാളെ പോലിസ് ഇടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
https://www.youtube.com/watch?v=x2o6JhRhKh8&feature=youtu.be&fbclid=IwAR0mHWbOGaxg4ybWGXJ7lpbLW_X3At2-5eOiG-FyplmPZgVmxwL3XUJ9dPg
കനകദുര്‍ഗ്ഗ അമ്മയെ തള്ളിയിട്ടെന്ന ആരോപണവുമായി കനകദുഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും രംഗത്തെത്തി. കൃഷ്ണനുണ്ണിയുടെ അമ്മ സുമതിയെയും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനക ദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ല എന്ന നിലപാടിലാണ് ഭര്‍ത്താവും, കനക ദുര്‍ഗ്ഗയുടെ സഹോദരനും
Discussion about this post