രാജ്യത്ത് വന്‍ തോതില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ‘നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദു ആയിത്തനെ തുടരൂ, മുസ്ലിമാണെങ്കില് മുസ്ലിമായും, കൃസ്ത്യന്‍ ആണെങ്കില്‍ കൃസ്ത്യനായും തുടരുക. എന്തിനാണ് മതപരിവര്‍ത്തനം ചെയ്യുന്നത്?’-രാജ്നാഥ് സിംഗ് ചോദിച്ചു. ഡല്‍ഹിയില്‍ ഒരു ക്രിസ്ത്യന്‍ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താന്‍ മതിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം മതം മാറുന്നതിന് മുന്‍പ് സംവാദങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം മതം മാറാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ട് വരികയാണെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സമാധാനത്തിന്റെ രാജ്യമാണെന്നും, സഹിഷ്ണതയോടെയാണ് എല്ലാ മതങ്ങളും ഇവിടെ കഴിഞ്ഞു പോരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
വിദേശ രാജ്യങ്ങളായ ബ്രിട്ടന്, അമേരിക്ക എന്നിവടങ്ങളില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരണമെന്ന് ആവശ്യപ്പെടുന്നത് ന്യൂനപക്ഷ സമുദായങ്ങളാണെന്നിരിക്കെ ഇന്ത്യയില്‍ ഈ ആവശ്യം മുന്നോട്ട് വെക്കുന്നത് ഭൂരിപക്ഷ സമുദായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post