പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം തടയാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. കേസ് തീരും വരെ കുറവിലങ്ങാട് തങ്ങാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും ഇത് മൂലം തങ്ങള്‍ക്ക് നിരന്തരം ഭീഷണി ലഭിക്കാറുണ്ടെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. സ്ഥലം മാറ്റത്തിന്റെ ഉത്തരവ് നല്കിയ മദര്‍ സുപ്പീരിയര്‍ ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണെന്നും ഇവര്‍ പറയുന്നു.
ഇന്നലെയായിരുന്നു പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച മറ്റ് കന്യാസ്ത്രീകള്‍ക്ക് സ്ഥലം മാറ്റം ലഭിച്ചത്.
Discussion about this post