പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധം നടത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ മുന്നറിയിപ്പുമായി സഭ രംഗത്ത് വന്നു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് തെറ്റാണെന്ന് സഭ ചൂണ്ടിക്കാട്ടി. ഇത് കൂടാതെ ചര്‍ച്ചകളില്‍ പങ്കെടുത്തതും തെറ്റാണെന്ന് സഭ വിലയിരുത്തുന്നു. കൂടാതെ സഭാവസ്ത്രം ധരിക്കാതെ സമൂഹ മാധ്യമങ്ങളില്‍ ചിത്രമിട്ടതും തെറ്റാണെന്ന് സഭ പറയുന്നു.
സിസ്റ്റര്‍ ലൂസി കളപ്പുരയോട് വിശദീകരണം നല്കാന് സഭ പറഞ്ഞു. ഫെബ്രുവരി ആറിന് മുന്‍പ് വിശദീകരണം നല്‍കാനാണ് സഭ നിര്‍ദ്ദേശിച്ചത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോനിക നിയമപ്രകാരം നടപടിയെടുക്കുമെന്നും സഭ പറഞ്ഞു.
Discussion about this post