മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വരുന്ന മഹാസഖ്യത്തെ പരിഹസിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിക്കുകയാണെങ്കില്‍ രാജ്യത്തിന് ഓരോ ദിവസവും ഓരോ പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാജ്യത്തിന് മൊത്തം അവധിയായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ഒരു ബി.ജെ.പി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഹാസഖ്യം അധികാരത്തിലെത്തിയാല്‍ തിങ്കളാഴ്ച പ്രധായനമന്ത്രിയാകുക ബെഹന്‍ജി. ചൊവ്വാഴ്ച അഖിലേഷ് ജി. ബുധനാഴ്ച മമത ദീദി. വ്യാഴാഴ്ച ശരദ് പവാര്‍, വെള്ളിയാഴ്ച ദേവഗൗഡ, ശനിയാഴ്ച സ്റ്റാലിന്. രാജ്യം മൊത്തം ഞായറാഴ്ച അവധിയാകും,’ അമിത് ഷാ പറഞ്ഞു.
ഇതിന് മുന്‍പ് കോണ്‍ഗ്രസിനെയും അമിത് ഷാ പരഹസിച്ചിരുന്നു. ഒ.ആര്.ഒ.പി (വണ്‍ റാങ്ക് വണ്‍ പെന്ഷന്) എന്നത് കോണ്‍ഗ്രസിന് ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക എന്നതാണെന്ന് അമിത് ഷാ പറഞ്ഞു.
Discussion about this post