മലപ്പുറം: പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കനകദുര്‍ഗ നല്കിയ അപേക്ഷയില്‍ പുലാമന്തോള്‍ ഗ്രാമന്യായാലയം ഇന്ന് വിധി പറയും. പ്രശ്നപരിഹാരത്തിനായി തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് നല്‍കണമെന്ന് കനകദുര്‍ഗ്ഗ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍. ഈ സാഹചര്യത്തിലാണ് പരിഹാരം തേടി കനകദുര്‍ഗ്ഗ ഗ്രാമന്യായാലയത്തെ സമീപിച്ചത്. കനക ദര്‍ഗ്ഗയുടെ വീട്ടുകാരും ഈ നിലപാടിലാണ്. നിലവില്‍ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയകേന്ദ്രത്തിലാണ് കനകദുര്‍ഗ്ഗ താമസിക്കുന്നത്. ഇവര്‍ക്ക് മുഴുവന്‍സമയ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
Discussion about this post