രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പാചകവാതകം 100 രൂപയ്ക്കൊ 200 രൂപയ്ക്കൊ ലഭ്യമാകുന്ന ദിനങ്ങള്‍ അധികം ദൂരെയല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് വ്യക്തമാക്കി. ഗ്യാസ് സിലിണ്ടറോടു കൂടി പാചകവാതകം വാങ്ങിക്കുന്നതിന് പകരം എല്‍.പി.ജി ഡെലിവറി ചെയ്യുന്ന സമ്പ്രദായം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്പ്രദായം രൂപീകരിച്ചത് ഭുവനേശ്വര്‍ ഐ.ഐ.ടിയാണ്.
ഉജ്ജ്വല പദ്ധതിയിലൂടെ രാജ്യത്തെ സ്ത്രീകള്‍ക്ക് സമയം ലാഭിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.ഐ.എം അഹമദാബാദിലെ മുന്‍ മേധാവി എസ്.കെ.ബരുവ നടത്തിയ പഠനത്തില്‍ ഇത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
വരും ദിനങ്ങളില്‍ സൗരോര്‍ജവും ബയോഗ്യാസും എല്‍.പി.ജി വാതകത്തിന് പകരം ഉപയോഗിക്കാന്‍ സാധിക്കുമോയെന്ന കാര്യവും പരിശോധിക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
Discussion about this post