സുപ്രിം കോടതിയിലെ നിലപാട് മാറ്റം അറിഞ്ഞിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍. യുവതി പ്രവേശനത്തെ സുപ്രിം കോടതിയില്‍ അനുകൂലിക്കാന്‍ തീരുമാനിച്ചിരുന്നില്ല. വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു സാവകാശ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ദേവസ്വം കമ്മീഷണര്‍ക്ക് കാര്യങ്ങള്‍ നേരിട്ടറിയാം. അദ്ദേഹം വിശദീകരിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.
സുപ്രിം കോടതിയില്‍ സാവകാശം തേടുകയായിരുന്നു ലക്ഷ്യം. യുവതി പ്രവേശനം സംബന്ധിച്ച് പിന്നീട് തീരുമാനിക്കാം എന്നായിരുന്നു ദേവസ്വം ബോര്‍ഡ് തീരുമാനം. ബാക്കി കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നടന്നത് എന്തെന്ന് താന്‍ അറിഞ്ഞില്ല എന്ന് വീണ്ടും പത്മകുമാര്‍ വ്യക്തമാക്കിയത് അദ്ദേഹം ഇനി ദേവസ്വം പ്രസിഡണ്ട് സ്ഥാനത്ത് തുടര്‍ന്നേക്കില്ല എന്ന സൂചനയും നല്കുന്നു.
Discussion about this post