ലണ്ടനിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷനു മുന്നില്‍ ഇന്ത്യാക്കാരുടെ വന്‍ പ്രതിഷേധം. സെന്‍ട്രല്‍ ലണ്ടനിലെ നൈറ്റ്സ്ബ്ബ്രിഡ്ജിനടുത്ത പാക്കിസ്ഥാന് ഹൈക്കമ്മീഷന് ഓഫീസിനു മുന്‍പിലാണ് ആയിരക്കണാക്കിനു ഇന്ത്യന്‍ ജനത ഒത്തുകൂടി പ്രതിഷേധപ്രകടനം നടത്തുന്നത്.
സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് ജാഥയായി ഭീകരവിരുദ്ധമുദ്രാവാക്യങ്ങളും മുഴക്കി കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ഒരുമിച്ചുകൂടി തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചത്. വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി പാക്കിസ്ഥാന് ഹൈക്കമ്മീഷന്റെ കെട്ടിടത്തിന്റെ അകത്ത് കയറി അവര്‍ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി. വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളികളുമായി അന്തരീക്ഷം നിറഞ്ഞു.
ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ബ്രിട്ടണില്‍ ഭീകരവാദത്തിനു സ്ഥാനമില്ലെന്നും ഭീകരവാദികളെ സംരക്ഷിയ്ക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും അവിടെ കൂടിയ ജനങ്ങള്‍ ആവശ്യപ്പെട്ടു. ഭീകരവാദി മസൂദ് അസറിനെ ഒളിപ്പിച്ചുവച്ചിരിയ്ക്കുന്ന പാക്കിസ്ഥാന് അയാളേ നിയമത്തിനു മുന്നിലെത്തിക്കണാമെന്നും അല്ലെങ്കില്‍ അന്താരാഷ്ട്രസമൂഹം പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിയ്ക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
ബര്‍മിംഹാം പാക്കിസ്ഥാന് ഹൈക്കമ്മീഷനു മുന്നിലും ഇന്ത്യക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. പാക്കിസ്ഥാനിലെ ഭീകരര്‍ക്ക് വെള്ളവും വളവും നല്കി പരിപോഷിപ്പിയ്ക്കുന്നതില്‍ ബ്രിട്ടീഷ് പാക്കിസ്ഥാനികള്‍ക്ക് വലിയ കൈയ്യുണ്ട്.പാക്കിസ്ഥാന് ഹൈക്കമ്മീഷനു മുന്നില്‍ വന്ദേമാതരം വിളികളുമായി ഭീകരവാദത്തിനെതിരേ അണിനിരന്ന ഇന്ത്യക്കാര്‍ ശക്തമായ സന്ദേശമാണ് നല്കിയിരിയ്ക്കുന്നത്.
Discussion about this post