പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ക്ഷമിക്കാന്‍ പറ്റാത്തതും മറക്കാനാകാത്തതുമാണെന്ന് നടന് വിക്കി കൌശാല്‍. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുകയും അവര്‍ക്ക് സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്നും വിക്കി പറഞ്ഞു.
ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലെ നായകന് ആണ് വിക്കി കൌശാല്‍. ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ സിനിമയായിരുന്നു ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്.സിനിമയില്‍ ഒരു ആര്‍മി ഓഫിസറായിട്ടായിരുന്നു വിക്കി.ഏറെ നിരൂപക പ്രശംസ വിക്കിയുടെ അഭിനയ മികവിന് ലഭിച്ചു.
ദു:ഖകരമാണ്. മനുഷ്യജീവന് നഷ്ടമായത് വിലമതിക്കാനാകാത്ത നഷ്ടമാണ്. സാധ്യമായ രീതിയിലെല്ലാം രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ സമൂഹമെന്ന രീതിയില്‍ ഓരോരുത്തരും തയ്യാറാകണം. നടന്ന സംഭവം ക്ഷമിക്കാനാകാത്തതും മറക്കാനാകാത്തതുമാണ് വിക്കി കൌശാല്‍ പറഞ്ഞു.
Discussion about this post