രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ ഇന്ന് ഉത്തര്‍ പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടി. ദേവ്ബന്ദില്‍ നടന്ന തിരച്ചിലിനിടെയാണ് ഇവരെ പിടികൂടിയത്. ഇതില്‍ ഒരാള്‍ ജയ്ഷ്-ഇ-മുഹമ്മദിന് വേണ്ടി റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഷാനവാസ് അഹ്മദ് തെലി, അക്കീബ് അഹ്മദ് എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷാനവാസിനാണ് റിക്രൂട്ട്മെന്റ് ചുമതലയുള്ളത്. ഇരുവരുടെ പക്കല്‍ നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുല്‍വാമയില്‍ സി.ആര്.പിഎഫ് ജവാന്മാര്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായിരിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി.
ജമ്മു കശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഷാനവാസ് ഗ്രനേഡുകള്‍ ഉപയോഗിക്കുന്നതില്‍ അഗ്രഗണ്യനാണ്. ഇയാള്‍ ആരെയൊക്കെ ഇതുവരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന വിവരങ്ങളും മറ്റും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
പുല്‍വാമയില്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് തന്നെ ഡല്‍ഹിയില്‍ മറ്റൊരു ആക്രമണത്തിന് ജയ്ഷ് പദ്ധതിയിട്ടിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ കശ്മീരി യുവാക്കളെ ജയ്ഷ് സ്ഥആപകന് മൗലാന മസൂദ് അസര്‍ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ പോലീസിന്റെ പക്കലുണ്ട്.
ഡല്‍ഹിയിലെ രാജ്ഘട്ട് പ്രദേശത്ത് നിന്നും അബ്ദുള്‍ ലത്തീഫ് എന്ന ഭീകരനെയും കശ്മീരില്‍ നിന്നും അഹ്മദ് ഭട്ട് എന്ന ഭീകരനെയും പിടികൂടിയത് കൊണ്ടാണ് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചത്. മസൂദിന്റെ മരുമക്കളായ ഉസ്മാന്, തല്‍ഹ റഷീദ് എന്നിവരെ ഇന്ത്യന്‍ സുരക്ഷാ സൈനികര്‍ 2017ല്‍ വധിച്ചിരുന്നു. ഇതിന് പകരം വീട്ടാന്‍ വേണ്ടിയാണ് ഡല്‍ഹിയില്‍ ആക്രമണത്തിന് ജയ്ഷ് പദ്ധതിയിട്ടത്.
Discussion about this post