എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ ചെന്ന് കണ്ട് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വക 3 കോടി രൂപ നല്‍കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ചത്. മന്ത്രിമാരായ പി തിലോത്തമന്, തോമസ് ഐസക് ജി സുധാകരന്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ക്കൊപ്പമാണ് പിണറായി വിജയന് വെള്ളാപ്പള്ളിയുടെ വീട്ടില്‍ പോയത്.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നതിന് സര്‍ക്കാരിന്റെ പാരിതോഷികമായാണ് ഈ സഹായമെന്ന് വിലയിരുത്തപ്പെടുന്നു. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്ശന് കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞുവെന്ന വാദവും സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നു.
Discussion about this post