ഇന്ന് പുലര്‍ച്ചെ ഇന്ത്യയുടെ വ്യോമസേന പാക് അധീന കശ്മീരില്‍ നടത്തിയ ആക്രമണത്തില്‍ വ്യോമസേന ലക്ഷ്യമിട്ടത് ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാമ്പുകളെയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് പാക് അധീന കശ്മീരില്‍ പ്രവേശിച്ച് ഇന്ത്യന്‍ വ്യോമസേ ആക്രമണം നടത്തിയത്.
ബാലക്കോട്ടിലെ ഭീകരവാദ പരിശീലന ക്യാമ്പില്‍ പുലര്‍ച്ചെ 03:45നും മുസാഫര്‍ബാദിലെ ക്യാമ്പില്‍ 03:48നും ചക്കോട്ടിയില് 03:58നുമാണ് ആക്രമണം നടന്നത്.
അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയാണ്.
Discussion about this post