പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമം ആണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള.
കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ദേശദ്രോഹമാണ് . മുസ്ലീം വികാരം ഉണര്‍ത്തുന്നതിന് വേണ്ടിയിട്ടാണ് സിപിഎം ശ്രമിക്കുന്നത്. പ്രസ്താവന പിന്‍വലിക്കാന്‍ കോടിയേരി തയ്യാര്‍ ആയില്ലെങ്കില്‍ സിപിഎമ്മിന്റെ അംഗീകാരം പിന്‍വലിക്കണം എന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു .
കോടിയേരിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നും നാളെയുമായി പ്രതിഷേധദിനം ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
കോടിയേരിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം പി.കെ കൃഷ്ണദാസ് ഉന്നയിച്ചു . കോടിയേരി നടത്തിയത് ദേശദ്രോഹമാണ് . ഇതിനെതിരെ കേസ് എടുക്കണം . ഭീകരുടെ അടുത്ത് നിന്നും പാക്കിസ്ഥാനില്‍ നിന്നും കോടിയേരിയ്ക്ക് എന്താണ് ലഭിക്കുന്നതെന്നും , ചാരപ്രവര്‍ത്തനമാണ് കോടിയേരി നടത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു .
കാശ്മീരിനെ രാജ്യത്തിന്റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ലെന്നും പാകിസ്ഥാനിലെ ഇന്ത്യൻ ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് മോദിസര്‍ക്കാര്‍ നടത്തുന്നത് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന
Discussion about this post