കേരളാ കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയ്ക്കും പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനുമെതിരെ വിമര്‍ശനവുമായി മന്ത്രി അനൂപ് ജേക്കബ്. ബാലകൃഷ്ണ പിള്ള ഉപഭോക്തൃ കോടതിയില്‍ അനധികൃത നിയമനം ആവശ്യപ്പെട്ടിരുന്നു. ,ഇതിനു സമ്മതിക്കാത്തതിനാലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സ്വന്തം വീടു പോലും കൊണ്ടു നടക്കാനറിയാത്ത ആളാണ് കെബി ഗണേഷ് കുമാറെന്നും അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. ഫേസ് ബുക് പോസ്റ്റിലൂടെയാണ് അനൂപിന്റെ വിമര്‍ശനം.
പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യൂതാനന്ദന്റെ മകനെതിരെ വിജിലന്‍സ് കേസുണ്ട്. അരുണ്‍ കുമാറിന്റെ വഴിവിട്ട നിയമനം വിഎസിന്റെ കണ്ണില്‍ പെട്ടിട്ടില്ല. തനിക്കെതിരായ പ്രാഥമിക അന്വേഷണം പെരുപ്പിച്ചു കാണിക്കുകയാണെന്നും അനൂപ് വിമര്‍ശിക്കുന്നു.
Discussion about this post