ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ സ്ഥിര അംഗത്വം നേടാന്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തി ഇന്ത്യ. ഇന്ത്യയുടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായി പാരഗ്വെയിലും കോസ്റ്റ റിക്കയിലും സന്ദര്‍ശനം നടത്തുകയാണ്. പാരഗ്വെ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡു.
ബുധനാഴ്ച അദ്ദേഹം പാരഗ്വെയില് എത്തിയിരുന്നു. പാരഗ്വെ വിദേശകാര്യ സഹമന്ത്രി ഹ്യൂഗോ സഗ്വീര് കബല്ലെറൊ അദ്ദേഹത്തെ സ്വീകരിച്ചു. പാരഗ്വെയുടെ പ്രസിഡന്റ് മാരിയൊ അബ്ദൊ ബെനിറ്റേസുമായി വെങ്കയ്യ നായിഡു ചര്‍ച്ച നടത്തുന്നതായിരിക്കും.
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ സ്ഥിര അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് പാരഗ്വെയില് നിന്നും കോസ്റ്റ റിക്കയില്‍ നിന്നും പിന്തുണ അദ്ദേഹം തേടുന്നതായിരിക്കും. ഇത് കൂടാതെ ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധവും ശക്തിപ്പെടുത്തും. വ്യാപാരം, ശാസ്ത്രം, സാങ്കേതിക വിദ്യ, സംസ്കാരം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളുമായി ഇന്ത്യ സഹകരിച്ച് പ്രവര്‍ത്തിക്കും.
കേന്ദ്ര മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനവും, എം.പി രാം കുമാര്‍ കശ്യപും സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വെങ്കയ്യ നായിഡുവിനെ അനുഗമിച്ചിട്ടുണ്ട്. 8 ദിവസം നീണ്ട് നില്ക്കുന്ന സന്ദര്‍ശനമാണിത്.
Discussion about this post