ബാലാക്കോട്ടില്‍ ജയ്ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രത്തിനെതിരെ ഇന്ത്യയുടെ വ്യോമാക്രമണം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദേശമാധ്യമങ്ങളെ സംഭവസ്ഥലത്തേക്ക് കടത്തി വിടാതെ പാക്കിസ്ഥാന് . റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദൃശ്യങ്ങള്‍ എടുക്കുന്നതിനുമായി മാദ്ധ്യമങ്ങളെ പ്രവേശിപ്പിക്കും എന്ന് പാക്കിസ്ഥാന് അറിയിച്ചിരുന്നു എങ്കിലും ഇതുവരെ അനുവാദം നല്‍കിയിട്ടില്ല .
കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടയില്‍ രാജ്യാന്തരമാദ്ധ്യമമായ റോയിട്ടേഴ്സ് പ്രദേശം സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെക്കുള്ള വഴി അടച്ചിരിക്കുകയാനെന്ന സന്ദേശമാണ് പ്രദേശവാസികള്‍ മാദ്ധ്യമ സംഘത്തിന് നല്‍കുന്നത് . പാക് സൈനിക വക്താവ് മാദ്ധ്യമങ്ങളെ കൊണ്ട് പോകാം എന്ന് അറിയിച്ചിരുന്നു എങ്കിലും മോശം കാലാവസ്ഥയും സുരക്ഷാകാരണങ്ങളും ചൂണ്ടിക്കാട്ടി സന്ദര്‍ശനം സൈന്യം തടയുകയായിരുന്നു .
ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്നത് ഏറ്റവും വലിയ ഭീകരക്യാംപ് ആണെന്നും ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും സൈന്യവൃത്തങ്ങളും സര്‍ക്കാരും അറിയിച്ചിരുന്നു . എന്നാല്‍ ആള് താമസമില്ലാത്ത പ്രദേശത്ത് ഇന്ത്യ ബോംബ് ഇടുകയായിരുന്നു എന്നും പാക്കിസ്ഥാന് വാദിക്കുകയായിരുന്നു .
Discussion about this post