പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ വെടിവെച്ചിട്ട ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പ്രശംസിച്ച് ഇന്ത്യന്‍ വ്യോമസേന. അഭിനന്ദന്റെ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് വ്യോമസേന ഒരു കവിത തന്നെ പുറത്ത് വിട്ടിട്ടുണ്ട്. അഭിനന്ദന് ചെയ്തത് എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കാത്ത ഒന്നാണെന്ന് പറയുന്ന കവിതയാണിത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വ്യോമസേന കവിത പുറത്ത് വിട്ടത്.
ബിപിന്‍ അലഹബാദി എന്നയാള്‍ എഴുതയി കവിതയാണിത്. അഭിനന്ദന്റെ പേരില്‍ രാജ്യത്തുള്ള എല്ലാവരും അഭിമാനം കൊള്ളുന്നുവെന്നും കവിതയില്‍ പറയുന്നു.
പാക്കിസ്ഥാന്റെ പിടിയിലാകുന്നതിന് മുന്‍പ് അഭിനന്ദന് വര്ദ്ധമാന് പാക്കിസ്ഥാന്റെ ഒരു എഫ്-16 വിമാനം വെടിവെച്ചിട്ടതിന് ദൃക്സാക്ഷികളുണ്ടെന്ന് ശനിയാഴ്ച വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് ഇലക്ട്രോണിക് തെളിവുകളുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തില്‍ മാത്രം ഉപയോഗിക്കുന്ന അമ്രാം മിസൈലിന്റെ അവശിഷ്ടങ്ങളും ഇന്ത്യയുടെ പക്കലുണ്ട്.
https://www.instagram.com/p/Buz89yfH7NF/?utm_source=ig_web_copy_link
Discussion about this post