ആണവ ശക്തിയാണ് തങ്ങളെന്ന് പറഞ്ഞ് മേല്‍ക്കൈ നേടാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതോടെ പാക്കിസ്ഥാന്റെ ആണവ ശക്തിയെന്ന വീമ്പിളക്കല്‍ അവസാനിച്ചുവെന്ന് അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. ഭീകരവാദത്തിന് ശക്തമായ തിരിച്ചടി നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യയുമായി പാക്കിസ്ഥാന് നിരവധി യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഇതിലൊന്നും പാക്കിസ്ഥാന് ജയിക്കാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1965, 1971, 1999 എന്നീ വര്‍ഷങ്ങളിലായിരുന്നു പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തിയത്. യുദ്ധത്തില്‍ ജയിക്കാന്‍ സാധിക്കില്ലെന്ന് പാക്കിസ്ഥാന് മനസ്സിലായതോടെയാണ് ഭീകരരെ ഉപയോഗിച്ചുകൊണ്ടുള്ള ഒളിപ്പോര് പാക്കിസ്ഥാന് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടുമ്പോള്‍ ഇത്രയും നാള് ഇന്ത്യയുടെ നിലപാട് അതിനെ പ്രതിരോധിക്കുക എന്നത് മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മോദി വന്നതോടെ ഇതിലൊരു മാറ്റം വന്നു. പ്രതിരോധിക്കുമ്പോള്‍ തന്നെ ഭീകരവാദത്തിന്റെ പ്രധാന ഉറവിടത്തെ ആക്രമിക്കാനും ഇന്ത്യ തയ്യാറാകുന്നു. 2016ലെ മിന്നലാക്രമണം ഇതിന്റെ ആദ്യ പടിയായിരുന്നുവെന്നും ബാലാകോട്ട് വ്യോമാക്രമണം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ ലോക രാജ്യങ്ങളെല്ലാം തന്നെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് നാം കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post