ഗതികേട് കൊണ്ടാണ് രാഹുല്‍ കേരളത്തിലെത്തിയതാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിളള. സിപിഎമ്മുമായി ആലോചിച്ചാണ് സുരക്ഷിതമണ്ഡലത്തിലെത്തിയത്. 60% ന്യൂനപക്ഷ സമുദായമുള്ളിടത്താണ് മത്സരത്തിരത്തിനിറങ്ങുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.. തെരഞ്ഞെടുപ്പില്‍ ബി ജെപി ശക്തമായി പോരാടും. ബിഡിജെഎസ്സ് സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് ആവശ്യമെങ്കില്‍ കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ശ്രീധരന് പിളള പറഞ്ഞു.
അതേസമയം, യുദ്ധം തുടങ്ങുന്നതിന് മുന്‍പ് സേനാധിപന് ഒളിച്ചോടിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഉത്തരേന്ത്യയില്‍ വിജയസാധ്യത ഇല്ലാത്തതിനാലാണ് രാഹുല്‍ ചുരം കയറിയത്. യെച്ചൂരിയുമായുളള ചര്‍ച്ചയ്ക്ക് ശേഷമാണ് രാഹുല്‍ വയനാടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കി.
Discussion about this post