ഹോളി ആഘോഷിക്കുന്നതിനിടയില്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി മതംമാറ്റിയ സംഭവത്തില്‍ വിശദീകരണം തേടി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മീഷനോടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിരിക്കുന്നത് . മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് സുഷമസ്വരാജ് ട്വീറ്റ് ചെയ്തു .
ഹോളി ആഘോഷത്തിനിടയില്‍ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലുള്ള ധാർകിയിലാണ് സംഭവം. റീന (15), രവീണ (13) പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . ഇതിന് പിന്നാലെ പ്രദേശത്തെ ഹിന്ദു മത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു .
പെണ്‍കുട്ടികളെ ഉടന്‍ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് പഞ്ചാബ് മുഖ്യമന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്കി . സംഭവത്തില്‍ അന്വേഷണം നടത്താനും ഉത്തരവ് നല്‍കിയിട്ടുണ്ട് .
തട്ടികൊണ്ട് പോയി രണ്ട് പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു . കൂടാതെ മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് അവകാശപ്പെടുന്ന ഇരുവരുടെയും മറ്റൊരു വീഡിയോ ദൃശ്യവും പ്രചരിക്കുന്നുണ്ട് .
Discussion about this post