കെ.ടി.ഡി.സിയോട് 62.50 ലക്ഷം പിഴയടക്കാന്‍ ഉത്തരവിട്ട് സുപ്രീംക്കോടതി . തിരുവനന്തപുരം കോവളത്തെ കെ.ടി.ഡി.സി ഹോട്ടലില്‍ വിനോദസഞ്ചാരി മരിച്ചതിനെ തുടര്‍ന്നാണ് സുപ്രീംക്കോടതിയുടെ വിധി . പിഴത്തുക മരിച്ച വിനോദസഞ്ചാരിയുടെ കുടുംബത്തിന് കൈമാറാനാണ് കോടതി ഉത്തരവ് . ഉടന്‍ തന്നെ കോടതിയില്‍ 62.50 ലക്ഷം രൂപ കെട്ടിവക്കാനും കോടതി ഉത്തരവിട്ടു .
കേസിനാസ്പദമായ സംഭവം നടന്നത് 2016 ലാണ് . ഉത്തരേന്ത്യയില്‍ നിന്നുമുള്ള വിനോദസഞ്ചാരി കോവളത്തെ കെ.ടി.ഡി.സി ഹോട്ടലില്‍ താമസിച്ചിരുന്നു . ഇതിനിടെ ഹോട്ടലിലെ കുളത്തില്‍ വീണ് മരിക്കുകയായിരുന്നു . സംഭവത്തില്‍ കെ.ടി.ഡി.സിയുടെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയതായി കോടതി കണ്ടെത്തി . ഇതിനെ തുടര്‍ന്നാണ് കോടതി പിഴയടക്കാന്‍ ഉത്തരവിട്ടിരിക്കുന്നത് .
Discussion about this post