കശ്മീരിലെ ബദ്ഗാമില്‍ കഴിഞ്ഞ മാസം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതിലെ ദൂരൂഹത ശക്തമാകുന്നു. ഹെലികോപ്റ്റർ തകർന്നു വീഴുന്നതിന് തൊട്ടു മുമ്പ് ഇന്ത്യൻ സൈനികർ തന്നെ ഒരു മിസൈൽ പ്രയോഗിച്ചിരുന്നു എന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ടു ചെയ്തു.ബാലക്കോട്ടെ ഭീകരക്യാമ്പുകള്‍ വ്യോമസേന ആക്രമിച്ചത് കഴിഞ്ഞ മാസം 26 ന്. പിറ്റേന്ന് കശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ അതിര്‍ത്തി കടന്നു.
വ്യേമസേന പാക് നീക്കം ചെറുത്തു. ഇതിനിടെയാണ് ബദ്ഗാമിൽ എം ഐ 17 വി 5 സൈനിക ഹെലികോപ്റ്റര്‍ ദുരൂഹസാഹചര്യത്തില്‍ തകര്‍ന്നുവീണത്. കോപ്റ്ററിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.
ഹെലികോപ്റ്റര്‍ തകര്‍ന്നതില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന് അന്ന് തന്നെ വ്യക്തമാക്കി. അത്യാധുനിക സൈനിക ഹെലികോപ്റ്ററായ എം ഐ 17 ,സാങ്കേതികകരാര്‍ മൂലം തകര്‍ന്നുവീഴാന്‍ സാധ്യതയില്ലെന്ന് വിദഗ്ദരും വിലയിരുത്തി.
Discussion about this post