ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു . വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് പാലാ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് . കുറ്റപത്രത്തില്‍ 86 സാക്ഷികളും പത്ത് രഹസ്യമൊഴികളും കുറ്റപത്രത്തിലുണ്ട്.
അന്യായമായി തടങ്കലില്‍ വെയ്ക്കുക, ബലാത്സംഗം, വധഭീഷണി മുഴക്കി , ലൈംഗികപീഡനം, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി , അധികാരസ്ഥാനത്തിരുന്നുകൊണ്ടുള്ള പീഡനം എന്നിവയാണ് ഫ്രാങ്കോയ്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
2018 ജൂണ്‍ 28 നാണ് പീഡനപരാതിയില്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ അഞ്ചു കന്യാസ്ത്രീകൾ, മൂവാറ്റുപുഴയിലെ മഠത്തിലെ മറ്റൊരു കന്യാസ്ത്രീ, ഡ്രൈവർ പ്രവീൺ, ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനും സഹോദരിയും, ഭഗത്പൂർ ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ ഉൾപ്പെടെ 10 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴി രേഖപ്പെടുത്തിയ ഏഴ് ജഡ്ജിമാരും കേസിൽ സാക്ഷികളാണ്. 25 കന്യാസ്ത്രീകളും 11 പുരോഹിതരും പാലാ ബിഷപ്പ്, ഉജ്ജയിൻ ബിഷപ്പ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരും സാക്ഷികളാണ്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ മുപ്പതോളം രേഖകൾ എന്നിവയും അന്വേഷണസംഘം ശേഖരിച്ചിരുന്നു.
Discussion about this post