ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപി രണ്ട് സീറ്റ് നേടുമെന്ന് കേന്ദ്ര ഏജന്‍സിയായ ഐബി( ഇന്റലിജന്‍സ് ബ്യൂറോ. തിരുവനന്തപുരവും പത്തനംതിട്ടയും ഇത്തവണ എന്ഡഎി പിടിച്ചെടുക്കും.
അതേസമയം സംസ്ഥാനത്ത് യുഡിഎഫിന് മേധാവിത്വമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫ് ജയിക്കുക. ആറ്റിങ്ങല്‍, ആലപ്പുഴ, പാലക്കാട്, കാസര്‍കോഡ് എന്നിവയാണ് ഐ.ബി റിപ്പോര്‍ട്ടുപ്രകാരം എല്‍ഡിഎഫിന് ലഭിക്കുന്ന മണ്ഡലങ്ങള്‍.
കേരളത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം രാഹുല്‍ഗാന്ധിക്ക് ലഭിക്കാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത മത്സരം നടക്കുന്ന ചില മണ്ഡലങ്ങളില്‍ അവസാനഘട്ടത്തില്‍ മാറ്റംവരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സംസ്ഥാന പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ 14 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയം നേടുമെന്ന് പറയുന്നു. യുഡിഎഫിന് നാല് സീറ്റ് പ്രവചിക്കുന്ന റിപ്പോര്‍ട്ടില്‍ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് എത്താനിടയില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരവും പത്തനംതിട്ടയും പ്രവചനാതീത മത്സരവും അടിയൊഴുക്കുകളുമാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
Discussion about this post