മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. താന്‍ മീണയെ വിളിച്ച് മാപ്പ് പറഞ്ഞട്ടില്ല . തെറ്റായ പരാമര്‍ശം നടത്തിയതിന് മീണയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു .
തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്കെതിരെ നല്കിയ കാരണംകാണിക്കല്‍ നോട്ടീസിന്റെ പേരില്‍ ജില്ലാകളക്ടര്‍ക്കെതിരെ ചിലരുടെ ഭാഗത്ത് നിന്നും വഴിവിട്ട ചിലവാക്കുകള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇത് തുടരാന്‍ പാടില്ല എന്ന് താന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സംവിധാനവുമായി ഒരു ഏറ്റുമുട്ടലിന് ബിജെപി ഇല്ലെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടക്കണമെന്ന് പറഞ്ഞതിനെ മാപ്പ് പറഞ്ഞതായി ചിത്രീകരിച്ചുവെന്നും ജീവിതത്തില്‍ അങ്ങനെ ആകെ ഒരു തവണ മാത്രമാണ് മീണയെ വിളിച്ചിട്ടുള്ളതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമല വിവാദ പ്രസംഗം താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു. അസുലഭമായ സന്ദര്‍ഭമായി തെരഞ്ഞെടുപ്പ് മാറി എന്നാണ് പറഞ്ഞത് അത് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞതാണ് . മറ്റൊന്ന് ബിജെപി അജണ്ട നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണ എന്ന് താന്‍ പറഞ്ഞു അതിനായി യുവാക്കളായ പ്രവര്‍ത്തകരോട് തയ്യാറാകാനും താന്‍ പറഞ്ഞു , അത് സത്യമായില്ലേ ? ശ്രീധരന് പിള്ള ചോദിച്ചു.
Discussion about this post