സിപിഎം പ്രതിക്കൂട്ടിലായ കള്ളവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിരീകരണം. കാസര്‍ഗോഡ് പിലാത്തറ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കള്ളവോട്ട് ചെയ്ത പത്മിനി , സെലീന , സുമയ്യ എന്നിവര്‍ക്കെതിരെ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി .
പത്മിനി രണ്ടുതവണ വോട്ടുചയ്തതായി തെളിഞ്ഞു. എ.പി.സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച് അന്വേഷണം നേരിടണം. സുമയ്യയും സെലീനയും 19ാം നമ്പർ ബൂത്തിലെ വോട്ടർ അല്ലാതിരുന്നിട്ടും അവിടെ വോട്ട് ചെയ്തു. അവരുടെ ബൂത്തുകളിൽ അവർ വോട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും.
പോളിങ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നൽകും. പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളാണിതെന്നും വിശദമായ അന്വേഷണം നടക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
കള്ളവോട്ട് പരാതിപ്പെട്ടിട്ടും പ്രിസൈഡിംഗ് ഓഫിസര്‍ നടപടി എടുത്തിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തിനും ഭാവിയില്‍ നടപടി ഉണ്ടാകും. ജില്ല കളക്ടര്‍മാര്‍ നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വരെ കള്ളവോട്ട് പരാതി ഉയര്‍ന്നിരുന്നു.
കള്ളവോട്ടില്ല ഓപ്പണ്‍ വോട്ടാണ് സിപിഎം ജനപ്രതിനിധികള്‍ ചെയ്തതെന്ന വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരമൊരു ഓപ്പണ്‍ വോട്ട് ഇല്ല എന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറയുന്നത്. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയാകും
Discussion about this post