പാക്കിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 170 പാക്കിസ്ഥാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയായ മറീനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഫെബ്രുവരി 26ന് ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 130 മുതല്‍ 170 വരെ ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി തീവ്രവാദികള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും മറീനോ പറയുന്നു. പാക്കിസ്ഥാനികളാരും മരിച്ചിട്ടില്ലെന്ന പാക് പ്രധാനമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ജെയ്ഷെ മുഹമ്മദിന്റെ ക്യാംപാണ് വ്യോമാക്രമണത്തിലൂടെ സൈന്യം തകര്‍ത്തതെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.
ആക്രമണത്തിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ പാക്കിസ്ഥാന് ആര്‍മി അവിടെയുള്ള ശവശരീങ്ങളും മറ്റും മാറ്റുകയാണ് ആദ്യം ചെയ്തത്.പലരെയും മിലിട്ടറി ഹോസ്പിറ്റലിലാക്കുകയും ചെയ്തു.
Discussion about this post