ജമ്മുകശ്മീരിലെ ബന്ദിപുര ജില്ലയിൽ മൂന്നു വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിഷേധം കത്തുന്നു. മേയ് ഒമ്പതിനാണ് സംബാൽ മേഖലയിൽ മൂന്നുവയസുകാരി പീഡനത്തിനിരയായത്. പൊലീസ് പിടിലായ പ്രതിക്ക് ഏറ്റവും കൂടിയ ശിക്ഷ ഉറപ്പാക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
മേയ് ഒമ്പതിന് ഇഫ്താറിന് തൊട്ടുമുമ്പാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് മിഠായി നൽകാമെന്ന് പറഞ്ഞ് അക്രമി കൂട്ടികൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായി മണിക്കൂറുകൾക്ക് ശേഷമാണ് വീടിെൻറ സമീപപ്രദേശത്തു നിന്നും അവശനിലയിലായ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന താഹജർ അഹമ്മദ് മിർ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
ജില്ലയിൽ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. താഴ്വരയിലെ സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. പ്രദേശത്തുള്ള പൊതുഗതാഗതത്തെയും ഇത് ബാധിച്ചു. ഇത്തിഹാദുൽ മുസ്ലിമീൻ എന്ന മുസ്ലിം സംഘടനയാണ് ബന്ദിനും പ്രതിഷേധ പ്രകടനങ്ങൾക്കും ആഹ്വാനം ചെയ്തത്.
Discussion about this post