വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഓയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് ബഹിരാകാശ നിലയത്തിലെ ഒന്നാം ലോഞ്ചിംഗ് പാഡില്‍ നിന്നാണ് പിഎസ്എല്‍വി സി-46 റോക്കറ്റ് വിക്ഷേപിച്ചത്.
ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണെന്നും വ്യോമനിരീക്ഷണത്തിന് ഏറെ പ്രയോജനപ്പെടാന്‍ പോകുന്ന മികച്ച ഉപഗ്രഹമാണ് .
പുറമേ നിന്നും പഴയ ഉപഗ്രഹത്തേ പോലെയാണു കാഴ്ചയെങ്കിലും ഘടനയിൽ വ്യത്യാസമുണ്ടെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. നിരീക്ഷണത്തിനും ചിത്രങ്ങൾ പകർത്തുന്നതിലും ഉപഗ്രഹത്തിനു മികച്ച ശേഷിയാണുള്ളത്.പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്നതാണ് റഡാർ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്– 2ബി).
റിസാറ്റ് പരമ്പരയിലെ പഴയ ഉപഗ്രഹങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ചാണ് 2016ല്‍ സർജിക്കല്‍ സ്ട്രൈക്കിനും ഈ വർഷം ബാലാക്കോട്ട് വ്യോമാക്രമണത്തിനും ഇന്ത്യ ആസൂത്രണങ്ങൾ നടത്തിയത്.
റിസാറ്റിലെ എക്സ്–ബാൻഡ് സിനെതിക് അപേർച്ചർ റഡാർ (എസ്എആർ) പകലും രാത്രി സമയത്തും ഒരുപോലെ പ്രവര്‍ത്തിക്കും. കൂടാതെ കാലാവസ്ഥാ പരിശോധന നടത്തുന്നതിനുള്ള ശേഷിയും ഉപഗ്രഹത്തിന് ഉണ്ടായിരിക്കും. സോളിഡ് സ്ട്രിപ്പ് ഓൺ മോട്ടോറുകൾ ഘടിപ്പിക്കാതെയുള്ള പിഎസ്എൽവിയുടെ 14–ാമത്തെ വിക്ഷേപണമെന്ന് പ്രത്യേകതയമുണ്ട് .
ഭൂമിയിലുള്ള കെട്ടിടത്തെയോ, മറ്റെന്തെങ്കിലും വസ്തുക്കളെയോ ഒരു ദിവസം കുറഞ്ഞത് രണ്ടോ, മൂന്നോ തവണയെങ്കിലും പകര്‍ത്താൻ ഉപഗ്രഹത്തിനു സാധിക്കും. പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ നിരീക്ഷിക്കുക, നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങൾ പരിശോധിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. കടലിൽ കപ്പലുകളുടെ സഞ്ചാരവും പരിശോധിക്കാൻ സാധിക്കും.
അതുകൊണ്ടുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും അറബിക്കടലിലെ പാക്ക് യുദ്ധക്കപ്പലുകളും ഉപഗ്രഹത്തിന്റെ നിരീക്ഷണ കണ്ണുകളിൽ പെടും
Discussion about this post