കോൺഗ്രസ് നേതാക്കൾക്കും നാഷനൽ ഹെറാൾഡ് പത്രത്തിനുമെതിരെ 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ മാനനഷ്ട കേസുകൾ പിൻവലിക്കാൻ തീരുമാനിച്ച് അനിൽ അംബാനി . അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ പരിഗണനയിലുള്ള കേസുകളാണ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത് .
കേസുകൾ പിൻവലിക്കാൻ തീരുമാനിച്ച വിവരം പ്രതിഭാഗത്തെ അറിയിച്ചതായി അംബാനിയുടെ അഭിഭാഷകൻ രാകേഷ് പരീഖ് അറിയിച്ചു . നാഷണല്‍ ഹെറാള്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ അവധിക്കുശേഷമാവും കേസ് പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ കോടതി തുടങ്ങുക. മാനനഷ്ടക്കേസ് അഹമ്മദാബാദിലെ കോടതി പരിഗണിക്കുന്നതിനെതിരെ പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജി മധ്യവേനല്‍ അവധിക്കുമുമ്പ് കോടതിയുടെ മുന്നിലെത്തിയിരുന്നു .
അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ,റിലയൻസ് എയറോസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കേസ് ഫയൽ ചെയ്തത് . കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല , സുനിൽ ജാഖർ,അശോക് ചവാൻ,അഭിഷേക് മനു സിംഗ്വി,സഞ്ജയ് നിരുപം,ശക്തിസിംഗ് ഗോഹിൽ തുടങ്ങിയവർക്കും,ചില മാദ്ധ്യമപ്രവർത്തകർക്കുമെതിരെയാണ് മാന നഷ്ടക്കേസ് നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ ഇടപാട് പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുന്‍പാണ് അനില്‍ അംബാനി റിലയൻസ് ഡിഫൻസ് ആരംഭിച്ചതെന്ന വിവാദത്തിനാസ്പദമായ ലേഖനമെഴുതിയ വിശ്വദീപക് , നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍ സഫര്‍ ആഗ, എന്നിവർക്കെതിരെയും കേസുണ്ട് .
അതേ സമയം ബിജെപിയും,പ്രധാനമന്ത്രി നരേന്ദ്രമോദിയും കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് മുറവിളികൂട്ടുമ്പോഴാണ് റിലയൻസ് കോൺഗ്രസിനെതിരായ കേസുകൾ പിൻവലിക്കുന്നതെന്നതും ശ്രദ്ധേയം.
Discussion about this post