കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് . മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലായി നൂറിലധികം പേര് ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
മരുതോങ്കര പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പനി ബാധിച്ചത്. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം 84 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുണ്ടുതോട്, പുതുക്കാട്, വട്ടിപ്പന മേഖലകളിലും ഡെങ്കിപ്പനി പടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ കുടില്‍പാറ ചോലനായിക്കര്‍ കോളനി, സ്വാന്തനം പുനരധിവാസ കോളനി എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പനി വാര്‍ഡുകള്‍ തുറന്നിട്ടുണ്ടെങ്കിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. പനി നിയന്ത്രിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു
Discussion about this post