വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ച്, പ്രോഗ്രാം മാനേജര്‍ പ്രകാശന് തമ്പിക്കെതിരെ നിര്‍ണായക മൊഴി. കൊല്ലത്തെ ജ്യൂസ് കട ഉടമ ഷംനാദിന്റേതാണ് മൊഴി. ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന് തമ്പി കൊണ്ടു പോയെന്നാണ് വെളിപ്പെടുത്തല്‍. പ്രകാശന് തമ്പി കടയിലെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോകുകയും, പിന്നീട് തിരികെ ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ഷംനാദ് വെളിപ്പെടുത്തിയത്.
തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ബാലഭാസ്കറും സംഘവും കൊല്ലത്ത് ജ്യൂസ് കുടിക്കാന്‍ കടയില്‍ കയറിയത്. പൊലീസ് പരിശോധനയ്ക്ക് മുമ്പാണ് പ്രകാശന് തമ്പി ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയത്. ക്യാമറ സ്ഥാപിച്ച ജീവനക്കാരുമായി എത്തിയാണ് പ്രകാശ് തമ്പി ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണനാണ് ഷംനാദിന്റെ മൊഴി രേഖപ്പെടുത്തിയത്. ഹാര്‍ഡ് ഡിസ്ക് ക്രൈംബ്രാഞ്ച് കോടതിയില്‍ നിന്നും വാങ്ങി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
Discussion about this post