നേഴ്സുമാരുടെ സംഘടനയായ യു.എന്‍.എയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ജാസ്മിന് ഷാ ഉള്‍പ്പടെയുള്ളവര്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയതായും വിശ്വാസ വഞ്ചന കാട്ടിയതായും ക്രൈംബ്രാഞ്ച് എഫ്.ഐ.ആറില്‍ ഉള്ളതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘടനയുടെ അക്കൌണ്ടില്‍ നിന്നും 2017 മുതല്‍ ജനുവരി 2019 വരെയുള്ള കാലത്ത് തട്ടിപ്പ് നടത്തിയതിന് തെളിവുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത് .
വ്യാജരേഖയുണ്ടാക്കിയാണ് വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തുക കൈമാറിയത് എന്ന് കണ്ടെത്തി . ഇത്തരം ഇടപാടുകള്‍ നടത്തിയത് വ്യക്തികള്‍ക്ക് ലാഭമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു. സംഘടനയ്ക്കുള്ളില്‍ വ്യാജരേഖ സമര്‍പ്പിച്ച് വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കിയാതായും ക്രൈംബ്രാഞ്ച് എഫ്.ഐ.ആറില്‍ പറയുന്നു.
Discussion about this post