ബിഹാറില്‍ പടര്‍ന്നുപിടിക്കുന്ന മസ്തിഷ്കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 84ആയി. മുസാഫര്‍പൂരിലും അയല്‍ജില്ലകളിലും പടര്‍ന്നുപിടിച്ചിരിക്കുന്ന രോഗം കൂടുതലും ബാധിച്ചിരിക്കുന്നത് 10വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ്.
കടുത്ത ചൂടുകാരണമാണ് മസ്തിഷ്കജ്വരം സംഭവിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. മഴപെയ്യാതെ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര സ്ഥിതി കണക്കിലെടുത്ത് ഡോക്ടര്‍മാരും ജില്ലാ ഭരണകൂടവും കൂടുതല്‍ ജാഗ്ര പാലിക്കണമെന്ന് മുഖ്യമന്ത്രി നിതിഷ് കുമാര്‍ നിര്‍ദേശിച്ചു. സ്ഥിതി നിയനന്ത്രണ വിധേയമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി മംഗള്‍ പാണ്ടേ പറഞ്ഞു.
Discussion about this post