രാജസ്ഥാനിലെ ജോദ്പൂരിൽ എയിംസിലെ മലയാളി നഴ്സ് ആശുപത്രിയിൽ തീകൊളുത്തി ജീവനൊടുക്കി.ശനിയാഴ്ച രാത്രി 8.30 നായിരുന്നു സംഭവം.കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുന്ന ബിജു പുനോജ് എന്ന ജീവനക്കാരനാണ് മരിച്ചത്.മരിക്കാനിടയാക്കിയ കാരണം എന്തെന്ന് വ്യക്തമല്ല.സംഭവം നടന്ന മുറിയുടെ സമീപത്തിലൂടെ കടന്നു പോയ ആളാണ് വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്.
കുടുംബ പ്രശ്നങ്ങളിൽ ഇവർ മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് കൂടെ താമസിക്കുന്ന സുഹൃത്ത് പറഞ്ഞു.പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ കൊണ്ടു വന്നാണ് തീ കൊളുത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം അരംഭിച്ചു.
Discussion about this post